2023 | ഫെബ്രുവരി 24|വെള്ളി |
കൊച്ചി: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച സേവനമൊരുക്കാന്‍ സ്മാര്‍ട്ട് കൃഷിഭവനുകള്‍ അടുത്തമാസം പ്രവര്‍ത്തനമാരംഭിക്കും.
ഒരു ജില്ലയില്‍ രണ്ടുവീതം കൃഷിഭവനുകള്‍ നവീകരിച്ച് സ്മാര്‍ട്ടാക്കാന്‍ ബഡ്ജറ്റില്‍ 10 കോടിരൂപ അനുവദിച്ചിരുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത കൃഷിഭവനുകള്‍ക്ക് റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (ആര്‍.ഐ.ഡി.എഫ്) മുഖേന പുതിയ കൃഷിഭവന്‍ നിര്‍മ്മിക്കും. എല്ലാ ജില്ലകളിലും ഓരോ പുതിയ കൃഷിഭവന്‍ കെട്ടിടങ്ങളാവും നിര്‍മ്മിക്കുക. ഇതിനായി നബാര്‍ഡ് 31.5 കോടിരൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആര്‍.ഐ.ഡി.എഫ് ഫണ്ട് മുഖേന 14 കൃഷിഭവനുകള്‍കൂടി നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷിഭവനുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ 252 ഓഫീസര്‍മാരുടെ ഒഴിവിലേക്ക് ഉടന്‍ നിയമനം നടത്തും.
No Comment.