Skip to content

chithrodayamflashnews.com

November 28, 2026 2:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ബാ​ഗിൽ നിന്നും മോഷണം; ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയും കൈക്കലാക്കിയ പ്രതി അറസ്റ്റിൽ

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ബാ​ഗിൽ നിന്നും മോഷണം; ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയും കൈക്കലാക്കിയ പ്രതി അറസ്റ്റിൽ

കോട്ടയം: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയും മോഷ്ടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ സ്വ​ഗേശി മുകേഷാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോട്ടയം റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ-കന്യാകുമാരി എക്സ്പ്രസ്സിൽ യാത്ര ചെയ്യവേയാണ് കഴി‍ഞ്ഞ ദിവസം യുവതിയുടെ ബാ​ഗിൽ നിന്നും പണവും ഫോണും മോഷണം പോയത്. പുലർച്ചെ 6മണിയോടെ ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് യുവതി മോഷണ വിവരം മനസ്സിലാക്കുന്നത്.

പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ സ്ലീപ്പര്‍ സീറ്റിൽ ഉറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതി. ഈ സമയം പ്രതി മുകേഷും അതേ ബോഗിയിലുണ്ടായിരുന്നു. യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് വിദഗ്ദമായി ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 ഇയാൾ മോഷ്ടിച്ചത്. ഈ സമയം ബോഗിയിലെ മറ്റുള്ളവരും ഉറക്കത്തിലായത് ഇയാൾക്ക് സഹായമായി. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.

തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരുവനന്തപുരം റെയിൽവെ പൊലീസ് പരാതി കോട്ടയം റെയിൽവേ പൊലീസിന് കൈമാറുകയും തുടർന്ന് പ്രതി മോഷ്ടിച്ച ഫോൺ കോട്ടയത്തെ ഒരു മൊബൈൽ ഷോപ്പിൽ വിൽക്കാൻ എത്തിയപ്പോൾ റെയിൽവേ പൊലീസി​ന്റെ പിടിയിലാകുകയുമായിരുന്നു. ഇയാളുടെ പേരിൽ പല പൊലീസ് സ്റ്റേഷനുകളിലായി 10 ലധികം കേസുകൾ ഉണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6