മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇടത് എം.എല്‍.എ പി.വി. അൻവർ. പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയ അൻവർ, തന്നെ പിണറായി വിജയൻ വഞ്ചിച്ചെന്നും പറഞ്ഞു.സ്വതന്ത്ര എം.എല്‍.എയായി ബാക്കിയുള്ള കാലാവധിയും നിയമസഭയില്‍ തുടരും. പല തവണ പാർലമെന്ററി പാർട്ടി യോഗത്തില്‍ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാല്‍, മറുപടി കിട്ടാതായതോടെ പറയുന്നത് നിർത്തി. സി.പി.എം പ്രവർത്തകരോടൊപ്പം താൻ ഉണ്ടാകും. പിതാവിന്റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായി. സി.പി.എമ്മില്‍ ഒരു റിയാസ് മാത്രം മതിയോ? ഒരാള്‍ക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുന്നു. ബാക്കിയുള്ളവർക്കും നിലനില്ക്കേണ്ടേയെന്നും അൻവർ ചോദിച്ചു.
മുഖ്യമന്ത്രി തനിക്കെതിരെ പരാമർശങ്ങള്‍ ഉന്നയിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്നും യഥാർഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അൻവർ പറഞ്ഞു. പി.ശശിയും എ.ഡി.ജി.പിയും എഴുതിക്കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹത്തിന്റെ പരാമർശങ്ങള്‍ തനിക്ക് ഡാമേജുണ്ടാക്കി. അദ്ദേഹത്തെ തിരുത്താൻ പാർട്ടി തയാറായില്ല. പാർട്ടി തനിക്ക് നല്കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇനി വിശ്വാസം കോടതിയിലാണെന്നും താൻ ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.
പിണറായിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണ്. ഇങ്ങനെ പോയാല്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇടത് എം.എല്‍.എ പി.വി. അൻവർ.
No Comment.