കോഴിക്കോട് ക്ഷേത്രത്തിലെത്തിയ 17കാരിക്കു നേരേ ലൈംഗികാതിക്രമം; പൂജാരി അറസ്റ്റില്‍ പേരാമ്പ്ര മുതുവണ്ണാച്ച പറമ്പിൽ വിനോദിനെയാണ്കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: ക്ഷേത്രത്തിലെത്തിയ 17കാരിയായ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. പേരാമ്പ്ര മുതുവണ്ണാച്ച കിളച്ചപറമ്പിൽ വിനോദി(50)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20ന് ഉച്ചയോടെ ബന്ധുക്കൾക്കൊപ്പമാണ് വിദ്യാർഥിനി ക്ഷേത്രത്തിൽ എത്തിയത്. പെൺകുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. പെൺകുട്ടി മാതാപിതാക്കളോട് ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് പേരാമ്പ്ര പോലിസിൽ പരാതി നൽകുകയായിരുന്നു. പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. പഠനപ്രശ്നങ്ങൾ പരിഹരിക്കാനാണ് പെൺകുട്ടി പൂജാരിയെ കാണാനെത്തിയതെന്നും പോലിസ് അറിയിച്ചു. പേരാമ്പ്ര പോലിസ് ഇൻസ്പെക്ടർ പി ജംഷീദ്, എസ്ഐ പി ഷമീർ തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ക്ഷേത്രത്തിലെത്തിയ 17കാരിക്കു നേരേ ലൈംഗികാതിക്രമം; പൂജാരി അറസ്റ്റില്‍
No Comment.