ഹസന് നസ്റല്ലയുടെ കൊലപാതകം മധ്യപൂര്‍വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാന്‍ സാധ്യതയുള്ള ചരിത്ര മുഹൂര്‍ത്തമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. നസ്റല്ല ഒരു തീവ്രവാദിയായിരുന്നില്ല, അയാള്‍ ആയിരുന്നു തീവ്രവാദിയെന്നും എന്നാല്‍ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ആയിരിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്കി.
ഹിസ്ബുല്ല മേധാവി ഹസന് നസ്റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന് പിന്തുണ നല്കുന്ന സാഹചര്യത്തിലാണിത്. ടെഹ്റാന് സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്റല്ലയുടെ കൊലപാതകം.
No Comment.