Skip to content

chithrodayamflashnews.com

November 28, 2026 2:35 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ച എസ് ഐക്ക് സസ്പെൻഷൻ

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ച എസ് ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷൻ എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച് പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സസ്പെൻഷൻ.

ഹരിപ്രസാദ് അയച്ച് വാട്സ്ആപ്പ് സംന്ദേശത്തിലായിരുന്നു രക്തസാക്ഷി പുഷ്പനെതിരെ അപകീർത്തി പരാമർശം നടത്തിയത്. മെസേജ് പലരും സ്ക്രീൻ ഷോട്ട് എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. അച്ചടക്ക സേനയിലെ അം​ഗമായ ഹരിപ്രസാദിന്റെ ഭാ​ഗത്തുനിന്നുണ്ടായ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ കാലയളവിൽ നിയമപരമായ ഉപജീവന അർഹത ഉണ്ടായിരിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ചലിക്കാനാകാത്ത ശരീരത്തിനുള്ളിൽ സധാ ചലിക്കുന്ന മനസ്സുമായി 30 വർഷം ജീവിച്ച പുഷ്പൻ കേരളത്തിന് എന്നും വിപ്ലവമെന്ന വാക്കിന്റെ പ്രതീകം കൂടിയായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരിക്കെ തന്റെ 24ാം വയസ്സിൽ സുഷുമ്നയിലേക്ക് വെടിയുണ്ട തുളഞ്ഞുകയറിയായിരുന്നു പുഷ്പൻ്റെ ചലനമറ്റത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6