Skip to content

chithrodayamflashnews.com

November 28, 2026 2:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് മെഡിക്കൽ കോളേജിന്റെ അംഗീകാരം.

കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ 2023-24 വർഷത്തെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാർഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്.കഴിഞ്ഞ 11 വർഷങ്ങളായി കോഴിക്കോട് ജില്ലയിൽ ഡിവൈഎഫ്ഐ തന്നെയാണ് ഈ അവാർഡ് ഏറ്റു വാങ്ങിയിട്ടുള്ളത്. അഞ്ച് വർഷം മുമ്പ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച “സ്നേഹധമനി” എന്ന ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 20153 യൂണിറ്റ് രക്തം മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട് .നിപ, കോവിഡ് മഹാമാരി കാലത്തും ഉൾപ്പടെ ആവിശ്യമായ രക്തം നൽകാൻ ഡി വൈ എഫ് ഐ ക്ക് കഴിഞ്ഞിട്ടുണ്ട്.എല്ലാദിവസവും 10 വളണ്ടിയർമാർ രക്തം നൽകിവരുന്ന രീതിയിലാണ് ഈ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ആശുപത്രി പ്രിൻസിപ്പൾ ഡോ:സജീത് കുമാറിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പിസി ഷൈജു ജില്ലാ പ്രസിഡണ്ട് അഡ്വ.എൽ.ജി. ലിജീഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി . ജില്ലാ , ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഅരുൺ, ദിപു പ്രേംനാഥ്, കെ എം നിനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി പി ബബീഷ്, ആർ ഷാജി, എം എം ജിജേഷ്, എം വി നീതു, അസോസിയേറ്റ് പ്രൊഫസർ ഡോ: ദീപ, അസിസ്റ്റൻറ് പ്രൊഫസർ ഡോ: അനുതോമസ്,ക്യാമ്പ് ഓഫീസർ രാജീവ്, മിഥുൻ പി എന്നിവർ പങ്കെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6