ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂര്‍ തികയും മുന്‍പ് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എംപി അശോക് തന്‍വറാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഹരിയാനയിൽ അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തന്‍വര്‍ പിന്തുണ അറിയിച്ചത്.
ഭരണഘടന ശക്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അശോക് തൻവാർ പറഞ്ഞു. രാജ്യത്തിന് ദിശാബോധം നൽകാൻ ഭാരത് ജോഡോ യാത്ര പ്രവർത്തിച്ചു. കോൺഗ്രസ് ശക്തമാകുമ്പോൾ രാജ്യം കൂടുതൽ മുന്നോട്ട് പോകും. രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. നാളെ വോട്ടെടുപ്പ് നടക്കുമ്പോൾ ഹരിയാനയെ ശക്തിപ്പെടുത്താൻ ഹരിയാനയിലെ ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
No Comment.