പത്തനംതിട്ട: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ചണ്ഡീഗഢിൽ ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്.
56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്നും കണ്ടെടുത്ത മൃതദേഹം വിലാപയാത്ര ആയിട്ടാണ് ഇലന്തൂരിലെ സഹോദരന്റെ വീട്ടിലെത്തിച്ചത്.
ധീര സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
ഇന്നലെ ഉച്ചയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദ്ദേഹംപാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ചത്.
ഇന്ന് രാവിലെ സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചു.പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പൊതു ദർശനത്തിനു ശേഷം പൂർണ്ണ സൈനിക ബഹുമതികളോടെ പള്ളിയിൽ സംസ്കാരം നടത്തി.
No Comment.