ഇസ്രായേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കിയ ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. ഇസ്രായേലിനെതിരെ ഇറാന് അടുത്തിടെ നടത്തിയ മിസൈല്‍ ആക്രമണം ഇസ്രായേല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഇറാന് സായുധ സേന നല്കിയ ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നായിരുന്നു ഖമേനിയുടെ വാക്കുകള്‍. ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഖമേനിയുടെ കൈവശം റഷ്യന്‍ നിര്‍മ്മിത ഡ്രാഗുനോവ് റൈഫിള്‍ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇസ്രായേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി.
No Comment.