ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരത്തിന് എഴുത്തുകാരൻ അശോകൻ ചരുവില്‍ അർഹനായി. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തില്‍ നിർമിച്ച ശില്പവുമാണ് പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.അശോകൻ ചരുവിലിന്റെ ‘കാട്ടുർ കടവ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 48ാം വയലാല്‍ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്കാരം നല്‍കുന്നത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകീട്ട് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ബെന്യാമിൻ, പ്രഫ. കെ.എസ്. രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരാണ് പുരസ്കാര നിർണയ കമ്മിറ്റിയിലുണ്ടായിരുന്നത്.
ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരത്തിന് എഴുത്തുകാരൻ അശോകൻ ചരുവില്‍ അർഹനായി.
No Comment.