Skip to content

chithrodayamflashnews.com

November 28, 2026 2:22 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഹരിയാനയിലെ 20 മണ്ഡലങ്ങളിൽ ഇ വിഎം മെഷീനിൽ ക്രമക്കേട് നടന്നതായി ആരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

ഹരിയാനയിലെ 20 മണ്ഡലങ്ങളിൽ ഇ വിഎം മെഷീനിൽ ക്രമക്കേട് നടന്നതായി ആരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ജയ്റാം രമേശ്, പവന്‍ ഖേര, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച്‌ ആശങ്കകള്‍ അറിയിച്ചത്.

പല മണ്ഡലങ്ങളിലെയും വോട്ടെണ്ണലില്‍ സംശയമുന്നയിച്ച്‌ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നേതാക്കള്‍ കമ്മീഷനെ സന്ദര്‍ശിച്ചത്.

പരാതികളുന്നയിക്കപ്പെട്ട വോട്ടിങ്ങ് മെഷീനുകള്‍ സീല്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പവന്‍ ഖേര മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

20 മണ്ഡലങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 നിയോജക മണ്ഡലങ്ങളിലെ രേഖകള്‍ ശേഖരിക്കുന്നുണ്ടെന്നും അതും കമ്മീഷന് മുമ്ബാകെ സമര്‍പ്പിക്കുമെന്നും പവന്‍ ഖേര വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6