ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ടും ഒരു പുരുഷന് കാമം വന്നില്ലെങ്കിൽ അയാൾക്ക് മാനസികരോഗമെന്ന് സക്കിർ നായിക്; ഒരു രാജ്യത്തും സ്ത്രീകൾ പ്രസിഡന്റോ പ്രധാനമന്ത്രിയോ വാർത്താഅവതാരകയോ പോലുമാകരുതെന്ന് വിവാദ മതപ്രഭാഷകൻ
ഇസ്ലാമബാദ്: ഒരു രാജ്യത്തും സ്ത്രീകൾ പ്രസിഡന്റോ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകരുതെന്ന് വിവാദ മതപ്രഭാഷതൻ സക്കീർ നായിക്.അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അവരെ തലയിൽ ആണി അടിച്ച് കൊല്ലണം എന്നാണ് തന്റെ അഭിപ്രായമെന്നും വിവാദ മതപ്രഭാഷകൻ പാകിസ്ഥാനിലെ ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്ത്രീകൾ ഒരിയ്‌ക്കലും ടിവി ചാനലുകളിൽ വാർത്താഅവതാരക ആകരുതെന്നും പാകിസ്ഥാനിലെ ജിഎൻഎൻ ടിവിയിൽ പ്രമുഖ ടിവി ആങ്കറായ ഫരീഹ ഇദ്രീസ് എന്ന വനിതയെ നോക്കി സക്കിർ നായിക് പറഞ്ഞു.
തനിക്ക് ഒരു സ്ത്രീയുമായും ശത്രുതയില്ലെന്നും എന്നാൽ എന്തിനാണ് സ്ത്രീകൾ ഏതെങ്കിലും രാജ്യത്ത് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകാൻ ആഗ്രഹിക്കുന്നതെന്നും നായിക് ചോദിക്കുന്നു. ആ നാട്ടിലെ പുരുഷന്മാർ മരിച്ചോ? അതുകൊണ്ട് തന്നെ പെണ്ണിനെ തൊടുന്നതിനേക്കാൾ നല്ലത് തലയിൽ ആണി അടിക്കുന്നതാണെന്നാണ് തൻ്റെ അഭിപ്രായം എന്നായിരുന്നു മതപ്രഭാഷകന്റെ നിലപാട്. ഇതാദ്യമായല്ല സ്ത്രീകളെ കുറിച്ച് സാക്കിർ നായിക് വിവാദ പ്രസ്താവന നടത്തുന്നത്. നേരത്തെ ഇയാൾ പെൺകുട്ടികളെ പൊതു സ്വത്ത് എന്ന് വിളിച്ചിരുന്നു.
സ്ത്രീകൾക്കെതിരായ വിവാദ പരാമർശം വരുന്നതിന് തൊട്ടുമുമ്പുവരെ സക്കീർ നായിക്കിനെ വാഴ്‌ത്തിപാടുകയായിരുന്നു ഫരീഹ ഇദ്രീസ്. ജോർജജ് ടൗൺ യൂണിവേഴ്സിറ്റി തെരഞ്ഞെടുത്ത ലോകത്തിലെ 500 സ്വാധീന ശക്തിയുള്ള നേതാക്കളിൽ ഒരാളാണ് സക്കീർ നായിക്ക് എന്നും ഫരീഹ ഇദ്രീസ് വിശേഷിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫരീഹ ഇദ്രീസിനെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകൾ ഒരിയ്‌ക്കലും ടിവി ചാനലുകളിൽ വാർത്താഅവതാരകർ ആകരുത് എന്ന പ്രഖ്യാപനം സക്കീർ നായിക്ക് നടത്തിയത്.
ഇതിന് ഖുറാനെ ഉദ്ധരിച്ച് സക്കീർ നായിക്ക് വിശദീകരണവും നൽകുന്നു. അതായത് ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ടും ഒരു പുരുഷന് കാമം വന്നില്ലെങ്കിൽ അയാൾ മാനസിക രോഗിയായിരിക്കും എന്നാണ് സക്കിർ നായിക് പറയുന്നത്. അങ്ങിനെയെങ്കിൽ ആ പുരുഷൻ മാനസിക രോഗവിദഗ്ധനെ കണ്ടിരിക്കണം. ടിവികളിൽ വാർത്ത അവതരിപ്പിക്കാൻ എത്തുന്ന സ്ത്രീകളാകട്ടെ അണിഞ്ഞൊരുങ്ങിയാണ് എത്തുന്നത്. – സക്കീർ നായിക്ക് തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു.
ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡൻറോ മരിച്ചാൽ അയാളുടെ ഭാര്യ ആ പദവി ഏറ്റെടുക്കേണ്ട കാര്യമില്ല. അതുപോലെ വനിതാ നേതാക്കൾ പുരുഷ നേതാക്കൾക്ക് ഹസ്തദാനം നടത്താനും പാടില്ല. – സക്കീർ നായിക് പറഞ്ഞു.
No Comment.