ശബരിമല മേല്ശാന്തിയായിഎസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി കൂടിയാണദ്ദേഹം. ടി. വാസുദേവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ്
ഉഷപൂജക്ക് ശേഷം രാവിലെ 7.30നാണ് നറുക്കെടുപ്പ് നടത്തിയത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും വൈഷ്ണവിയുമാണ് നറുക്കെടുത്തത്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് പട്ടികയിലുണ്ടായിരുന്നത്.
തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞദിവസമാണ് ശബരിമല നട തുറന്നത്. ഈ മാസം 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15ന് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏല്ക്കും.
No Comment.