Skip to content

chithrodayamflashnews.com

November 28, 2026 2:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എന്തൊരു ധൈര്യം! 2,500 അടി ഉയരത്തിൽ എഞ്ചിൻ ഓഫാക്കിയ വിമാനം കടുകിട തെറ്റാതെ കൃത്യമായി ലാൻഡ് ചെയ്തു; ഇന്ത്യക്ക് അഭിമാനമായി സ്നേഹ ഭാസ്കരൻ

പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന രാജ്യാന്തര മത്സരത്തിൽ ജേതാവായി ഇന്ത്യൻ യുവതി. തമിഴ്നാട് സ്വദേശിനിയായ സ്നേഹ ഭാസ്കരനാണ് ന്യൂസീലൻഡ് അസോസിയേഷൻ ഓഫ് വിമൻ ഇൻ ഏവിയേഷന്റെ വാർഷിക മത്സരത്തിൽ ജേതാവായത്. 2,500 അടി ഉയരത്തിൽ വച്ച് എഞ്ചിൻ ഓഫാക്കി കൃത്യസ്ഥലത്ത് എയർക്രാഫ്റ്റ് ലാൻഡ് ചെയ്താണ് സ്നേഹ മൊറേൻ സോൾനിയർ റാലി ട്രോഫി കരസ്ഥമാക്കിയത്. ഈ നേട്ടത്തിനുടമയാകുന്ന ആദ്യ ഇന്ത്യൻ പൈലറ്റാണ് സ്നേ​ഹ ഭാസ്കരൻ.

ന്യൂസീലൻഡിൽ നടന്ന വെല്ലുവിളി നിറഞ്ഞ എയർക്രാഫ്റ്റ് പറത്തൽ മത്സരത്തിൽ ഭൂട്ടാൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. പൈലറ്റുമാരുടെ ധൈര്യമാണ് ഈ മത്സരത്തിലൂടെ അളക്കപ്പെടുന്നത്. പറന്നുയരുന്ന വിമാനം 2500 അടി ഉയരത്തിൽ എത്തുമ്പോൾ എഞ്ചിൻ ഓഫാക്കണം. തുടർന്ന് നേരത്തേ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൃത്യവും സുരക്ഷിതവുമായി ലാൻഡ് ചെയ്യണം. റൺവേയിലെ നിശ്ചിത ഗ്രിഡിൽ വിമാനത്തിന്റെ ചക്രങ്ങൾ കൃത്യമായി സ്‌പർശിക്കണമെന്നതും നിബന്ധനയാണ്.

വെല്ലുവിളി നിറഞ്ഞ മത്സരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായിരിക്കുകയാണ് സ്നേഹ. 1963 മുതൽ നടക്കുന്ന മത്സരത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിത നേട്ടം സ്വന്തമാക്കുന്നത്. കൃത്യത, വൈദഗ്ധ്യം, സമ്മർദ്ദത്തിന് അടിമപ്പെടാതെ പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ എഞ്ചിൻ ഓഫാക്കി വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമാണ്. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകൾ ആവശ്യമാണ്.

കൊമേഷ്യൽ പൈലറ്റ് ട്രെയ്നിങ് പൂർത്തിയാക്കിയവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒമാരുവിലെ ന്യൂസീലൻഡ് എയർലൈൻ അക്കാദമിയിലാണ് സ്നേഹ കൊമേഷ്യൽ പൈലറ്റായി പരിശീലനം പൂർത്തിയാക്കിയത്. 2023 ജനുവരിയിലാണ് കൊമേഷ്യൽ പൈലറ്റ് ട്രെയ്നിയായി സ്നേഹ പ്രവേശനം നേടിയത്. ജനുവരി മുതൽ ഒമാരുവിലെ ന്യൂസീലൻഡ് എയർലൈൻ അക്കാദമിയിൽ പരിശീലനം നേടുന്ന സ്നേഹ, അവസാന പരീക്ഷ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റിൽ കൊമേഷ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.

സ്നേഹയ്ക്ക് ചെറുപ്പം മുതലേ പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. ശാസ്ത്ര പഠനത്തിലും താൽപ്പര്യമുണ്ടായിരുന്നു. ജനിതക എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയതിനുശേഷമാണ് കൊമേഷ്യൽ പൈലറ്റാകാനുള്ള അവളുടെ സ്വപ്നത്തിന് ജീവൻ നൽകിയത്. “സ്ത്രീ എന്ന നിലയിൽ പൈലറ്റാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. സ്ത്രീകൾ മാനസീകവും വൈകാരികവുമായ സമ്മർദ്ദത്തെ നന്നായി നിയന്ത്രിക്കുന്നു ഒരു പൈലറ്റിന് വളരെ വിലപ്പെട്ട ഗുണമാണിത്.” സ്നേഹ പറയുന്നു.

വാണിജ്യ പൈലറ്റ് ലൈസൻസിനായി പരിശീലനം നേടുന്നതിനുള്ള മികച്ച ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ഇവിടുത്തെ വ്യോമയാന പരിശീലനവും വളരെ മികച്ചതാണ്. ന്യൂസീലൻഡിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും വിദ്യാർഥികളെ ആത്മവിശ്വാസമുള്ള പൈലറ്റുമാരായി മാറാൻ സഹായിക്കുന്നു. ആകാശത്ത് നിന്ന് ന്യൂസീലൻഡിന്റെ മനോഹര ദൃശ്യഭംഗി ആസ്വദിക്കാനും അവസരം ലഭിക്കുന്നു. നമ്മുടെ നാട്ടിൽ ടൂവിലർ, ഫോർവീലർ ലൈസൻസ് ഉള്ളത് പോലെയാണ് ന്യൂസീലൻഡിലുള്ളവർ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്നതെന്ന് സ്നേഹയുടെ മലയാളിയായ സഹപാഠി പറയുന്നു. മികച്ച രീതിയിൽ പൈലറ്റ് പരിശീലനം ലഭ്യമാക്കുന്ന ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ന്യൂസീലൻഡിൽ മുപ്പതിൽ ഒരാൾക്ക് വീതം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ വീടുകളിലും എയർസ്ട്രിപ്പുകളുണ്ട്.

തമിഴ്നാട് താംമ്പരം സ്വദേശിനിയാണ് സ്നേഹ. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് സ്നേഹയുടെ കുടുംബം. മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് സ്നേ​ഹ പറയുന്നു. അവർ എന്നെ രാജ്യാന്തര വിദ്യാർഥിനിയായി മാത്രം കണ്ടില്ല. 1963 മുതൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിലും ട്രോഫിയിൽ തന്റെ പേര് രേഖപ്പെടുത്തി കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് സ്നേഹ പ്രതികരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6