Skip to content

chithrodayamflashnews.com

November 28, 2026 2:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എം.ഡി.എം.എ യുമായി യുവതി അടക്കം അഞ്ച് പേർ പിടിയിൽ

കൊല്ലം : മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവതി അടക്കം അഞ്ച് പേർ കൊട്ടിയം പോലീസിന്റെ പിടിയിലായി. കിഴവൂർ, ഫൈസൽ വില്ലയിൽ ശിഹാബുദ്ദീൻ മകൻ ഫൈസൽ(29), കരീപ്ര, കുഴിമതിക്കാട്, മാവിള വീട്ടിൽ വിജയൻ മകൻ വിപിൻ(32), കണ്ണൂർ , ചെമ്പിലോട് , ആരതിയിൽ ഗിരീഷ് ബാബു മകൾ ആരതി(30) കിളികൊല്ലൂർ, പ്രഗതി നഗർ 51, മുന്നാസിൽ നിസാമുദ്ദീൻ മകൻ ബിലാൽ(35), കല്ലുവാതുക്കൽ, പാമ്പുറം, എസ്.എസ് ഭവനിൽ സുനിൽ കുമാർ മകൻ സുമേഷ്(26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിലപ്പനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ യാണ് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കൊട്ടിയം ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഓ മാരായ സജു., സീനു, മനു, സിപിഒ മാരായ പ്രവീൺചന്ദ്, സന്തോഷ്‌ലാൽ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6