ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)രോഗശമനം , ഗൃഹനിർമ്മാണ / നവീകരണ ആലോചന ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ദുരാരോപണങ്ങൾ വരുവാൻ സാദ്ധ്യതയുള്ള ദിവസമാണ്ദുഃഷ്ട സംസർഗ്ഗത്തിൽ പെടാതിരിക്കാൻ ശ്രദ്ധിയ്ക്കണം, ജന സ്നേഹം, കുടുംബസുഖo ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കർമ്മ വിഘ്ന ത്തിന് സാദ്ധ്യത, ദ്രവ്യനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം അലസമനോഭാവം ഒഴിവാക്കണം ,ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭക്ഷണ സുഖം, വസ്ത്ര ലാഭം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )സഞ്ചാരഗുണം, കാര്യവിജയം ദേഹസുഖം സ്ഥാനമാറ്റം ആഗ്രഹിക്കുന്ന വർക്കു അനുകൂല സമയം , ഇവഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) ബന്ധു ഗുണം, ധനലാഭം. സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രോഗാധിക്യം മാനഹാനി ദീനത, ബന്ധനം ,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കാര്യവിജയം,, സ്വജനങ്ങളിൽ നിന്നകന്ന് നില്ക്കാനുള്ള സാദ്ധ്യതഅഭിമാനക്ഷതം, ,ഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )ധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യംഇവ പൊതു ഫലം
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.