മസ്കത്ത് : കൊല്ല,,എഴുകോൺ, ഇരുമ്പനങ്ങാട്, ചിറകോണത്ത് ചരുവിള പുത്തൻവീട്ടിൽ സുനിൽ ജോൺസൺ (53) ഹൃദയാഘാതം മൂലം ഇബ്രയിൽ താമസസ്ഥലത്ത് മരിച്ചു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് ജോൺസൺ, മാതാവ് മേഴ്സി, ഭാര്യ ഷൈല, മക്കൾ അഭിരാം, രമ്യ. ഇബ്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇബ്ര ഇൻകാസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
No Comment.