Skip to content

chithrodayamflashnews.com

November 28, 2026 2:04 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നീലേശ്വരം വെടിക്കെട്ട് സർക്കാർ സഹായം അപര്യപ്തം അഖില കേരള പത്മ ശാലിയ സംഘം

നീലേശ്വരം വെടിക്കെട്ട് അപകടം പരിക്ക് പറ്റിയവർക്ക് സർക്കർ വക ചികിത്സ സൗകര്യം മാത്രം പോരെന്നും അപകടത്തിനിരയായവരുടെ കുടുംബം പട്ടിണിയിൽ ആകാതിരിക്കാൻ അടിയന്തിര ധന സഹായം ഉടൻ നൽകണമെന്ന് അഖില കേരള പത്മ ശാലിയ സംഘം സംസ്ഥാന കമ്മിറ്റി സർക്കരിനോട് ആവശ്യപ്പെട്ടു.

അഖില കേരള പത്മ ശാലിയ സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് അഡ്വ സി ഭാസ്കരൻ,സെക്രട്ടറി സുരേശൻ മൊറാഴ, ട്രഷറർ രാജൻ തിക്കൊടി, വൈസ് പ്രസിഡൻ്റ് ഓമന മുരളി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സുജിത് യൂ തുടങ്ങിയ നേതാക്കൾ സ്ഫോടന സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ഏകദേശം ഇരുനൂറോളം പേർക്കാണ് പൊള്ളലേറ്റത് . അറുപത് ശതമാനതിലേറെപൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമാണ്. അവരുടെ ഭാവി ജീവിതം ആശ്വാസകരമല്ല. അവരെ സഹായിക്കേണ്ടത് സർക്കാരിൻ്റെ കടമയാണ്
പോലീസ് നിരപരാധികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ക്ഷേത്രത്തിൽ നടന്നത് ഒരു സാധാരണ ഉത്സവത്തിന് നടക്കുന്ന പരിപാടി മാത്രമാണ്. പോലീസ് വലിയൊരു വെടിക്കെട്ട് നടന്നു എന്ന രീതിയിലാണ് കേസ് എടുത്തിട്ടുള്ളത് . സംഭവത്തിൽ ഒന്നും അറിയാത്ത ക്ഷേത്ര ഭാരവാഹികളെ കേസിൽ ഉൾപ്പെടുത്തിയത് ശരിയല്ല .
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് പത്മ ശാലിയരുടേതാണ്. ചുറ്റും ജീവിക്കുന്നത് നെയ്ത്ത് തൊഴിലാളികളാണ്. അവരുടെ നിത്യ ജീവിതം കഷ്ടത നിറഞ്ഞതാണ്. പരിക്കേറ്റ്‌വർക്കുള്ള അടിയന്തര ധനസഹായം അവർക്ക് ആശ്വാസ കരമായിരിക്കും. നിരപരാധികളെ കേസിൽ നിന്നും ഒഴിവാക്കേണ്ടതുമുണ്ട് .സംഭവമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും അഖില കേരള പത്മ ശാലിയ സംഘം നിവേദനം നൽകുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6