Skip to content

chithrodayamflashnews.com

November 28, 2026 1:55 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അയർലന്റ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളി നഴ്സും; കോട്ടയത്തുകാരിയെ സ്ഥാനാർത്ഥിയാക്കിയത് ഭരണകക്ഷി

ഡബ്ലിൻ: ചരിത്രത്തിലാദ്യമായി ഐറിഷ് പാർലമെന്റിലേക്ക് മലയാളി വനിത മത്സര രം​ഗത്ത്. കോട്ടയം പാലാ സ്വദേശിനിയും തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോ​ഹന്റെ ഭാ​ര്യയുമായ മഞ്ജു ദേവിയാണ് അയർലൻഡിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാജ്യത്തെ ഭരണകക്ഷിയായ ഫിനഫാൾ പാർട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥിയാണ് ഡബ്ലിൻ മാറ്റർ മെസകോഡി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സായ മഞ്ജു ദേവി. പാർട്ടി ഇതുസംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി.

നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാർഥിയായാണ് ഡബ്ലിൻ ഫിംഗാൽ ഈസ്റ്റ്‌ മണ്ഡലത്തിൽ മഞ്ജു മത്സരിക്കുക. ഔദ്യോഗികമായി തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകൾ.

ഇന്ത്യയിലെ ആദ്യകാല കരസേന അംഗങ്ങളിൽ ഒരാളും പരേതനുമായ ഹവിൽദാർ മേജർ കെ എം ബി ആചാരിയാണ് മഞ്ജുവിന്റെ പിതാവ്.1948 ൽ ഡൽഹി – സിംല വയർലെസ് വാർത്താവിനിമയ സംവിധാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഇന്ത്യൻ പട്ടാളത്തിലെ 12 അംഗങ്ങളിൽ പ്രമുഖനായിരുന്നു. 1970 ൽ പാലാ അസംബ്ലി മണ്ഡലത്തിൽ കെ എം മാണിക്ക് എതിരെ വിശ്വകർമ്മ സ്ഥാനാർഥിയായി കെ എം ബി ആചാരി മത്സരിച്ചിട്ടുണ്ട്. പാലാ സെന്റ്‌ മേരീസ് സ്കൂൾ, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനി ബിർളാ സ്കൂൾ ഓഫ് നഴ്സിങിൽ നിന്നും ഒന്നാം റാങ്കോടെയാണ് ജനറൽ നഴ്സിങ് പാസായത്. അവിടെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട്, സൗദി കിങ് ഫൈസൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് 2005 ലാണ് മഞ്ജുവും കുടുംബവും അയർലൻഡിൽ എത്തുന്നത്. 2016 ൽ ഡബ്ലിൻ ആർസിഎസ്ഐയിൽ നിന്നും നഴ്സിങ് ബിരുദം നേടി. 2022 ൽ ഹ്യൂമൻ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി. അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്‌ ആയ ഫിംഗ്ലാസ് ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകരിൽ ഒരാളാണ് മഞ്ജു ദേവിയുടെ ഭർത്താവ് ശ്യാം മോഹൻ. അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരിച്ചിട്ടുള്ള ദിയ ശ്യം, ടെക്സാക്കോ ചിൽഡ്രൻസ് ആർട്ട് മത്സരത്തിൽ വിജയിയായ ശ്രേയ ശ്യം എന്നിവരാണ് മക്കൾ. അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പാർലമെന്റിലേക്ക് പ്രധാന പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6