Skip to content

chithrodayamflashnews.com

November 28, 2026 1:54 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്തോ?

എങ്ങനെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം…?

എഴുപതു വയസ്സു പൂർത്തിയായവർക്ക് വർഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസർക്കാറിന്റെ ‘ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യില്‍, ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്ത് അംഗമാകാം.

അപേക്ഷകന് പ്രായം 70 കഴിഞ്ഞെന്നു തെളിയിക്കാൻ ആധാർ കാർഡ് വിവരങ്ങളാണ് അടിസ്ഥാനം. ഇതാണ് കാർഡ് സ്വന്തമാക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡം.

സാമ്പത്തികം പ്രശ്നമല്ല

പദ്ധതിയില്‍ അംഗമാവാൻ വരുമാനപരിധി പ്രശ്നമല്ല. അംഗമായാല്‍ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാം. വർഷം അഞ്ചുലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എളുപ്പത്തില്‍ കാർഡ് ലഭ്യമാകും, അപ്പോള്‍ മുതല്‍ പരിരക്ഷയും ലഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആവുന്നതുവരെ പൂർണമായ പരിരക്ഷ നല്‍കും.

ദേശീയ ആരോഗ്യ മന്ത്രാലയം പങ്കുവെച്ച നിർദേശങ്ങള്‍ പ്രകാരം സ്മാർട്ഫോണിലൂടെ എങ്ങനെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം എന്ന് പരിശോധിക്കാം.

www.beneficiary.nha. gov.in വെബ്സൈറ്റ് വഴിയും എടുക്കാം.

ആൻഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആയുഷ്മാൻ ആപ് ഡൗണ്‍ലോഡ് ചെയ്യാം. നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി ആപ്പാണെന്ന് ഉറപ്പുവരുത്തുക.

മൊബൈല്‍ നമ്പർ നല്‍കുക. തുടർന്ന് ലോഗിൻ ക്ലിക്ക് ചെയ്യുക.
അപേക്ഷകന്റെ വിവരങ്ങളും ആധാർ വിശദാംശങ്ങളും നല്‍കുക
ഫോട്ടോ എടുക്കാനുള്ള അനുമതി നല്‍കുക, തുടർന്ന് അപേക്ഷാഫോറത്തിലെ ഭാഗങ്ങള്‍ പൂരിപ്പിക്കുക
അപേക്ഷകന്റെ മൊബൈല്‍ നമ്പർ സ്ഥിരീകരിക്കാൻ ഒ.ടി.പി നല്‍കുക
അപേക്ഷകന്റെ വിഭാഗം, പിൻ കോഡ് എന്നിവ പൂരിപ്പിക്കുക.
കുടുംബാംഗങ്ങളുടെ വിവരങ്ങളും നല്‍കണം. തുടർന്ന് അപേക്ഷ സമർപ്പിക്കുക.
ഇതോടെ ഇ-കെ.വൈ.സി പൂർത്തിയാവും. തുടർന്ന് ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6