2023 | ഫെബ്രുവരി 27|തിങ്കൾ |
റിട്ടയര്‍മെന്റിനുശേഷം വരുമാനമായി നിശ്ചിത തുക കയ്യില്‍ വന്നു ചേരുന്നത് വിരമിച്ചവര്‍ക്ക് വലിയ ആശ്വാസം തന്നെയാകും.
വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളോ, അല്ലാതെ കയ്യിലുള്ള പണമോ വരുമാനമാക്കി മാറ്റാവുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്. ഒറ്റത്തവണ പണമടച്ച് നിശ്ചിത തുക പ്രതിമാസ പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പു നല്‍കുന്ന, മികച്ച റിട്ടയര്‍മെന്റ് സ്‌കീമുകളില്‍ ഒന്നാണ് പ്രധാനമന്ത്രി വയവന്ദന യോജന.
പിഎംവിവിവൈ പദ്ധതിയെ കുറിച്ച് അയേണ്ടതെല്ലാം
60 വയസ്സ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം
പദ്ധതിയില്‍ അംഗമാകുന്നതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല
10 വര്‍ഷമാണ് നിക്ഷേപകാലാവധി
1000 രൂപ മുതല്‍ പരമാവധി 10000 രൂപവരെ മാസത്തില്‍ പെന്‍ഷന്‍ തുകയായി ലഭിക്കും.
എത്ര തുക നിക്ഷേപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക ലഭിക്കുക
മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസത്തിലോ, വര്‍ഷത്തിലോ നിക്ഷേപകന്റെ സൗകര്യമനുസരിച്ച് ഇഷ്ടമുള്ള കാലയളവ് തെരഞ്ഞെടുക്കാം.
പരമാവധി 15 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം
7.4 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക പലിശ നിരക്ക്
1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ചുരുങ്ങിയ മാസപെന്‍ഷന്‍ തുകയായ 1000 രൂപയാണ് നിക്ഷേപകന് ലഭിക്കുക.
പ്രധാനമന്ത്രി വയവന്ദന യോജനയില്‍ നിന്ന് ലഭിക്കുന്ന പരമാവധി പലിശ വരുമാനം 9,250 രൂപയാണ്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ എല്‍ഐസി മുഖേന ഓണ്‍ലൈന്‍ ആയോ, അടുത്തുള്ള ഓഫീസുകളില്‍ നേരിട്ടെത്തിയോ, ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ അംഗമാകാം. 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള അവസാന തിയ്യതി.
നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപതുകയും അവസാന പെന്‍ഷന്‍ തുകയും ഒരു മിച്ച് നല്‍കും. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപകന് മരിച്ചാല്‍ നിക്ഷേപതുക നോമിനിക്ക് ലഭിക്കും പിഎംവിവിവൈ യിലെ നിക്ഷേപത്തിന് ജിഎസ്ടി ബാധകമാവില്ല. മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ പോലെ മെഡിക്കല്‍ പരിശോധന ആവശ്യമില്ല. പദ്ധതിയില്‍ അംഗമായി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ വായ്പ ലഭിക്കുന്നതാണ്. നിക്ഷേപത്തിന്റെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.
No Comment.