Skip to content

chithrodayamflashnews.com

November 28, 2026 1:55 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികൾ അറസ്റ്റിൽ

തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികൾ അറസ്റ്റിൽ

വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദർശിപ്പിച്ച് സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിയത്. പ്രതിയുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകൾ വഴി ഇടപാടുകാരെ തേടുന്നതിൻറെ വിവരങ്ങളും പൊലീസിന് കിട്ടി. നാല് കൊല്ലം മുമ്പ് തൃശൂരിലെ വ്യവസായിയെ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട് രണ്ടരക്കോടി തട്ടിയ കേസിലാണ് കൊല്ലം സ്വദേശികളായ ഷെമി എന്ന മുപ്പത്തിയെട്ടുകാരിയെയും സോജൻ എന്ന മുപ്പത്തിരണ്ടുകാരനെയും തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്.

വാട്‌സാപ്പിലൂടെ വ്യവസായിയെ പരിചയപ്പെട്ട ഷെമി എറണാകുളത്തെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യമാദ്യം ഫീസിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കും പണം വാങ്ങി. സൗഹൃദം വളർന്നതോടെ വീഡിയോ കോളായി. യുവതി നഗ്നശരീരം കാണിക്കുകയും ചെയ്‌തു. പിന്നീട് അതിൻറെ സ്ക്രീൻ ഷോട്ട് കാട്ടി പണം ആവശ്യപ്പെട്ടു. ആദ്യം രണ്ടര ലക്ഷം പിന്നീട് തുക ഉയർത്തിക്കൊണ്ടിരുന്നു. ഭാര്യയുടെയും അമ്മയുടെയും സ്ഥിര നിക്ഷേപം തീർന്നതോടെ സ്വർണാഭരണങ്ങൾ പണയം വെച്ചും പണമിട്ടു. പിന്നെയും യുവതി പണമാവശ്യപ്പെട്ടതോടെ വ്യാപാരി മകനോട് കാര്യം പറഞ്ഞു. തുടർന്നാണ് വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പണമയച്ച അക്കൗണ്ടിൽ നിന്നും വാട്‌സാപ്പ് നമ്പരിൽ നിന്നും പ്രതികളെ പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം കൊണ്ട് കൊല്ലത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. 82 പവൻ സ്വർണം വാങ്ങി.

ഒരു ഇന്നോവ, ഒരു ടയോട്ട ഗ്ലാൻസ, ഒരു ഥാർ, ഒരു ജീപ്പ്, ബുള്ളറ്റ് എന്നിവയും വാങ്ങി. പൊലീസ് വലവിരിക്കുന്നു എന്ന് ബോധ്യമായതോടെ വയനാട്ടിലേക്ക് കടന്ന് ഒളിവിൽ പാർത്തു. പൊലീസ് ഇവിടെയെത്തിയെങ്കിലും രക്ഷപെട്ട് അങ്കമാലി ഭാഗത്തേക്കെത്തി. ലൊക്കേഷൻ ട്രാക്ക് ചെയ്തെതെത്തിയ പൊലീസ് സംഘം ദേശീയ പാതയിലിട്ട് ഇരുവടെയും പിടികൂടി. തുടർന്ന് ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് കിട്ടിയത്. ലെസ്ബിയൻ പെൺകുട്ടികളെ നൽകാമെന്ന പരസ്യം ഒന്നിൽ. മെസഞ്ചർ അക്കൗണ്ടിലൂടെയാണ് അശ്ലീല വീഡിയോയുടെ വിതരണം. പ്രതികളുടെ കൂടുതൽ ഇടപാടുകൾ പരിശോധിക്കുകയാണ് പൊലീസ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6