Skip to content

chithrodayamflashnews.com

November 28, 2026 1:40 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും പോസിറ്റീവ് എനർജി നിറയ്ക്കാൻ കോളേജ് ഗേറ്റുകൾക്ക് കാവി കളർ; നിർദേശവുമായി രാജസ്ഥാൻ സർക്കാർ

വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും പോസിറ്റീവ് എനർജി നിറയ്ക്കാൻ കോളേജ് ഗേറ്റുകൾക്ക് കാവി കളർ; നിർദേശവുമായി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: രാജസ്ഥാൻ സർക്കാർ കോളേജുകളിലെ ഗേറ്റുകൾ കാവിനിറമാക്കാൻ ബിജെപി സർക്കാർ ഉത്തരവിട്ടു. പെയിന്റ് ചെയ്താൽ മാത്രം പോര ചിത്രങ്ങൾ സഹിതം വിദ്യാഭ്യാസ വകുപ്പിനെ ബോധിപ്പിക്കുകയും വേണം. കോളേജുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും പോസിറ്റീവ് ഊർജം നിറയ്ക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്.

പ്രവേശിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് പാേസിറ്റീവായി തോന്നുന്ന തരത്തിലാവണം കോളേജുകൾ. അന്തരീക്ഷത്തെക്കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുമെല്ലാം നല്ല സന്ദേശം സമൂഹത്തിന് കൈമാറണം. അതിനാൽ കോളേജുകളെ അത്തരത്തിൽ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്’ കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ പത്തുഡിവിഷനുകളിലെ ഇരുപതുകോളേജുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിജയമാണെന്ന് കണ്ടാൽ മറ്റുളള കോളേജുകളിലും വ്യാപിപ്പിക്കും. ഏഴുദിവസത്തിനകം പദ്ധതി പൂർണമായി നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പെയിന്റിംഗ് പൂർത്തിയായശേഷം ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുക്കുന്നതോടെ നടപടി പൂർത്തിയാവും. കാവി നിറം പോസിറ്റീവ് എനർജി നൽകുമെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ പദ്ധതിയെ നിശിതമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കാവിവത്കരണം എന്നാണ് സർക്കാർ നീക്കത്തെ അവർ വിശേഷിപ്പിക്കുന്നത്. ”സംസ്ഥാനത്ത് ആയിരക്കണക്കിന് ലക്ചറർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ചിലയിടങ്ങളിൽ കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോ, കെട്ടിടങ്ങളോ ഇല്ല. അവസ്ഥ ഇങ്ങനെയായിരിക്കെ ഗേറ്റുമാത്രം ചായം പൂശിയതുകൊണ്ട് എന്തുപ്രയാേജനം’ എന്നാണ് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വിനോദ് ജാഖർ ചോദിക്കുന്നത്. രാഷ്ട്രീയം വളർത്താൻ ഖജനാവിലെ പണം സർക്കാർ ചെലവഴിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6