Skip to content

chithrodayamflashnews.com

November 28, 2026 1:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആർജെഡി വിട്ട് മുസ്ളീം ലീഗിലെത്തിയ വനിത കൗൺസിലർക്ക് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് പരാതി

ആർജെഡി വിട്ട് മുസ്ളീം ലീഗിലെത്തിയ വനിത കൗൺസിലർക്ക് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് പരാതി

പാ‌ർട്ടിവിട്ട വനിത കൗൺസിലർക്ക് നേരെ അതിക്രൂര ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡി വിട്ട് മുസ്ളീം ലീഗിൽ ചേർന്നതിന്റെ പേരിലായിരുന്നു ക്രൂരമർദ്ദനം.

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ഷനൂബിയയെ ഇടതുപക്ഷ കൗൺസിലർമാർ ചേർന്ന് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ഇത് യുഡിഎഫ് അംഗങ്ങൾ തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു. ക്രൂരമായ പകവീട്ടലാണ് ഉണ്ടായത്. സിപിഎം അംഗങ്ങളാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ തുടങ്ങാനിരിക്കെ എൽഡിഎഫ് കൗൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി. തുടർന്ന് കയ്യാങ്കളിയുണ്ടായി. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് തന്നെ ആക്രമിച്ചതെന്നും അപമാനിച്ചതെന്നും ഷനൂബിയ പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6