കടകളിലും ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ അന്തർ ജില്ല മോഷ്ടാവ് പിടിയിൽ
മാവൂർ: പൂവാട്ടുപറമ്പ് മുതൽ ചൂലൂർ വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവിൽ ഒരു രാത്രിയിൽ നിരവധി മോഷ ണങ്ങൾ നടത്തിയ യുവാവിനെ മെഡിക്കൽ കോളജ് അ സി. കമീഷണർ എ. ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പ്ര ത്യേക അന്വേഷണ സംഘം പിടികൂടി. മാളിക്കടവ് കരു വിശ്ശേരി മുണ്ട്യാടിത്താഴം സ്വദേശി ജോഷിത്ത് എന്ന കു ട്ടൂസനാണ് (33) പിടിയിലായത്. ശനിയാഴ്ച പുലർച്ചെ എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാത്രി മുഖംമൂടിയും കൈയുറയും ധരിച്ച് ബൈക്കിൽ മോഷണത്തിനിറങ്ങുന്ന പ്രതി ആദ്യം കാണുന്ന അമ്പല ത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നട ത്തിയ ശേഷമാണ് മോഷണ പരമ്പര ആരംഭിക്കുക.
No Comment.