2023 | ഫെബ്രുവരി 27|തിങ്കൾ |
സ്കൂളിൽപോലും പോകാനാകുന്നില്ല; പരീക്ഷക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടം
കൊച്ചിയിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പ്രതിസന്ധിയിലാക്കിയത് നൂറ് കണക്കിന് കുട്ടികളുടെ ജീവിതവും പഠനവുമാണ്. കുടിക്കാനോ കുളിക്കാനോ വെള്ളമില്ലാതായതോടെ സ്കൂളിൽ പോകുന്നത് പലർക്കും മുടക്കേണ്ടിവന്നു. പരീക്ഷകാലം അടുത്തിരിക്കെ പാഠപുസ്തകങ്ങൾ ഉപേക്ഷിച്ച് കുടിവെള്ളത്തിനായി പാത്രങ്ങളുമായി അലയേണ്ട ഗതികേടിലാണ് കുട്ടികൾ.
അതിനിടെ കൊച്ചിയിൽ ഇന്ന് വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിൽ ജലഅതോറിട്ടി. പാഴൂർ പമ്പ് ഹൗസിലെ രണ്ടാമത്തെ പമ്പിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായതോടെ ജല വിതരണം പുനരാരംഭിച്ചേക്കും. ആഴ്ചകളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാത്തിരിക്കുകയാണ് ജനങ്ങൾ. ജല അതോറിറ്റി ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും ഇതെത്താത്ത നിരവധി വീടുകളുണ്ട്.
No Comment.