വടകരയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു, സ്ഥലത്തെത്തിയ റിട്ട.അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
വടകര: ട്രെയിൻ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻG കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് തീവണ്ടി തട്ടി മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിയിൽ രാജൻ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേരിനോട് സാമ്യമുള്ള പേരായതിനെ തുടർന്നാണ് ഇദ്ദേഹം സ്ഥലത്ത് എത്തിയിരുന്നത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷർമിളയെ ട്രെയിൻതട്ടിയത്. ലോക്കോ പൈലറ്റ് വിവരം വടകര റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആർ.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയശേഷമാണ് ശർമിളയെ ട്രെയിൻതട്ടിയനിലയിൽ കണ്ടത്. അംഗജനാണ് മരിച്ച ശർമിളയുടെ ഭർത്താവ്.
മക്കൾ: കാവ്യ, കൃഷ്‌ണ. ഇരിങ്ങൽ സ്കൂൾ റിട്ട. അധ്യാപകനാണ് രാജൻ. സി.പി.എം. കറുക ബ്രാഞ്ചംഗമാണ്. ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു. മരുമക്കൾ: സോനു (ചോയ്‌സ് ഓട്ടോ പാർട്‌സ്), രാജേഷ് (യു.എൽ.സി.സി.എസ്)
സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് തീവണ്ടി തട്ടി മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിയിൽ രാജൻ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേരിനോട് സാമ്യമുള്ള പേരായതിനെ തുടർന്നാണ് ഇദ്ദേഹം സ്ഥലത്ത് എത്തിയിരുന്നത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
No Comment.