Skip to content

chithrodayamflashnews.com

November 29, 2026 4:16 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

കുസാറ്റ് പ്രവേശനം :അപേക്ഷ മാർച്ച് 10 വരെ നീട്ടി

2023 | ഫെബ്രുവരി 27|തിങ്കൾ |

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ യുജി,പിജി കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ മാർച്ച് 10 വരെ നീട്ടി.

ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 വരെ. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പിഴയില്ലാതെ മാർച്ച് 10 വരെയും പിഴയോടുകൂടി മാർച്ച് 15 വരെ യും രജിസ്റ്റർ ചെയ്യാനാകും.

ഏപ്രിൽ 29, 30, മെയ് ഒന്ന് തീയതികളിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷ(CAT 2023)യുടെ അടിസ്ഥാനത്തിലാ യിരിക്കും പ്രവേശനം.

ബിടെക്, ഇന്റഗ്രേറ്റഡ് എംഎ സി, ബി കോം എൽ എൽബി, ബിബിഎ എൽഎൽബി, മൂന്നു വർഷ എൽഎൽബി, എൽഎ എം, ബിവോക്, എംഎസ്സി, എംഎ, എംസിഎ, എംബിഎ, എംബിഇ, എംഎഫ്എസ്സി, എംവോക് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.

എംടെകിന് ഏപ്രിൽ 8 വരെയും പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ഏപ്രിൽ 14 വരെ അപേക്ഷിക്കാം.

സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷാ കേന്ദ്ര ങ്ങളുണ്ടാകും. വിവിധ സംസ്ഥാ നങ്ങളിലായി 14 പരീക്ഷാ കേന്ദ്ര മുണ്ട്.

കോഴ്സുകളിലേക്ക് പ്രവേശ നം ആഗ്രഹിക്കുന്നവർ
https://admissions.cusat.ac.in എന്ന പ്രവേശന പോർട്ടലിൽ ഓൺ ലൈനായി രജിസ്റ്റർ ചെയ്യണം.

വിശദവിവരങ്ങൾക്ക്:
https://admissions.cusat.ac.in

ഹെൽപ് ലൈൻ:
+914842577100, +91484 2577159,

മെയിൽ: admissions@cusat.ac.in

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6