Skip to content

chithrodayamflashnews.com

November 28, 2026 1:29 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പുകയുന്ന അഗ്നിപർവതമായി സംസ്ഥാന ബിജെപി, വൻ പൊട്ടിത്തെറി ഏതുനിമിഷവും

പുകയുന്ന അഗ്നിപർവതമായി സംസ്ഥാന ബിജെപി, വൻ പൊട്ടിത്തെറി ഏതുനിമിഷവും

പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി. കൃഷ്ണദാസ് പക്ഷവും, ശോഭാ സുരേന്ദ്രൻ പക്ഷവും നീക്കങ്ങൾ ശക്തമാക്കി. സംസ്ഥാന അദ്ധ്യക്ഷൻ പ്രചാരണത്തിന് നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചാവിഷയമാക്കാനാണ് സുരേന്ദ്രനെ എതിർക്കുന്നവരുടെ പ്രധാന തീരുമാനം. പാർട്ടിയിലെ പല നേതാക്കളും നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ രംഗത്തുവന്നുകഴിഞ്ഞു

പാർട്ടിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്നാണ് മുതിർന്ന നേതാവ് എൻ ശിവരാജൻ പറഞ്ഞത്. നേതൃമാ​റ്റം വേണമെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. സംഘടനാ സംവിധാനത്തിൽ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കൾ പരസ്യമായി വിമർശിച്ച് തുടങ്ങി. എന്നാൽ ശോഭാ സുരേന്ദ്രൻ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല.ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. തങ്ങളുടെ കൈയിലുളള പാലക്കാട് നഗരസഭയിൽപ്പോലും വോട്ടിൽ വൻ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. എ പ്ലസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന പാലക്കാട് ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി. പക്ഷേ, തുടക്കം മുതൽ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദന് സ്ഥാനാർത്ഥിത്വം നൽകാത്തതുമുതൽ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഒടുവിൽ സന്ദീപ് വാര്യർ പാർട്ടിയോട് ടാറ്റ പറഞ്ഞതോടെ തകർച്ച സമ്പൂർണമായി. കെ സുരേന്ദ്രന്റെ പിഴച്ച നീക്കങ്ങളാണ് ഇതിനെല്ലാം കാരണമെന്നാണ് എതിർ ചേരിയിലുള്ളവർ പറയുന്നത്. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബിജെപി നേതാവ് എന്‍ ശിവരാജന്‍ നടത്തിയ പ്രസ്താവന ശോഭ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം ഉറപ്പാണെന്നായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഭിന്നത വ്യക്തമായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളില്‍ ശോഭ സുരേന്ദ്രന്‍ സജീവമല്ലാതിരുന്നതും ചര്‍ച്ചയായിരുന്നു. ബോർഡ് കത്തിക്കലും മറ്റുമൊക്കെ തകർച്ചയ്ക്ക് വേണ്ട മേമ്പൊടിയായി.വോട്ടെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയതും കെ സുരേന്ദ്രന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന വിമർശനവും ഉയരുന്നുണ്ട്. പാർട്ടിക്ക് സുപ്രധാന തിരഞ്ഞെടുപ്പായിട്ടും സന്ദീപ് വാര്യരെപ്പോലെ ജനസമ്മിതിയുള്ള നേതാവിനെ കൈവിട്ടത് പക്വതയില്ലാത്ത തീരുമാനമായാണ് പലരും വിലയിരുത്തുന്നത്. ഏറെക്കാലം മുൻനിരയിലുണ്ടായിട്ടും പക്വത നേടാൻ സുരേന്ദ്രന് ആയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.സുരേന്ദ്രന്റെ നോമിനിയായാണ് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയായത്. പ്രചാരണം നേരിട്ട് നിയന്ത്രിച്ചതും സുരേന്ദ്രൻ തന്നെയായിരുന്നു. ചേലക്കരയിൽ ഒന്നോ രണ്ടോ ദിവസം മാത്രം പോയ അദ്ദേഹം മുഴുവൻ സമയവും കേന്ദ്രീകരിച്ചത് പാലക്കാട് തന്നെയായിരുന്നു. ഒന്നിലധികം വാർത്താസമ്മേളനങ്ങൾ മിക്ക ദിസങ്ങളിലും നടത്തുകയും ചെയ്തു. പക്ഷേ, അതൊന്നും വോട്ടായി മാറിയില്ല. സന്ദീപ് വാര്യരോട് അനുഭാവം പ്രകടിപ്പിച്ച് പാലക്കാട്ടെ കൗൺസിലർമാർ ഉൾപ്പെടെയുളള നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ശോഭയായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ഇതായിരിക്കില്ല ഫലമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6