Skip to content

chithrodayamflashnews.com

November 28, 2026 1:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗോവയിൽ വഴക്കടിച്ച് വിനായകൻ; പറയുന്നത് പച്ചത്തെറി, അതും ഇംഗ്ലീഷിൽ

ഗോവയിൽ വഴക്കടിച്ച് വിനായകൻ; പറയുന്നത് പച്ചത്തെറി, അതും ഇംഗ്ലീഷിൽ

നൃത്തരംഗത്തുനിന്നുമാണ് വിനായകന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നും വിനായകൻ വിവാദങ്ങൾക്കൊപ്പമാണ് നടന്നിരുന്നതും. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഹൈദരാബാദ് പൊലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു. ഇപ്പോഴിതാ വിനായകന്റെ ഗോവയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഒരു കടയുടെ മുന്നിൽവച്ച് ആളുകളെ തെറി പറയുകയാണ് നടൻ. ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഒരാളോട് കൈ ചൂണ്ടി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനുപിന്നാലെ ഇതു വല്ല ഷൂട്ടിംഗിന്റെയും ഭാഗമാണോയെന്ന് സംശയമുന്നയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

നടൻ മദ്യപിച്ചിട്ടുണ്ടായിരിക്കാമെന്നും മദ്യലഹരിയിൽ കാട്ടിക്കൂട്ടുന്നതാകാമെന്നും ചിലർ കമന്റ് ചെയ്‌തിട്ടുണ്ട്. വ്യക്തിപരമായ ചില ആവശ്യങ്ങൾക്കുവേണ്ടിയാണ് വിനായകൻ ഗോവയിൽ പോയതെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് നടനോട് അടുത്തവൃത്തങ്ങൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.

വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു

മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെക്ക് വടക്ക് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ വിനായകൻ ചിത്രം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6