Skip to content

chithrodayamflashnews.com

November 28, 2026 1:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഒരൊറ്റ വേദി, 52 വിവാഹം; 104 പേർക്കു മംഗല്യസാഫല്യം

ഒരൊറ്റ വേദി, 52 വിവാഹം; 104 പേർക്കു മംഗല്യസാഫല്യം

മലപ്പുറം/കിഴിശ്ശേരി: നന്മയുടെ സന്ദേശം പകർന്ന പന്തലിൽ 104 പേർക്കു മംഗല്യസാഫല്യം. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ഒരേ അളവിലുള്ള ആഭരണങ്ങളും അണിഞ്ഞ് 52 യുവതികളും 52 യുവാക്കളും ഒറ്റ വേദിയിൽ വിവാഹിതരായപ്പോൾ, ആശംസകൾ നേരാനെത്തിയതു ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളുമായി ആയിരക്കണക്കിനുപേർ.

കൊടുവള്ളി കിഴക്കോത്ത് പുത്തൻ വീട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു കിഴിശ്ശേരിയിൽ സമൂഹവിവാഹം. നഖ്ശബന്ദിയ്യ പേട്രൻ      സയ്യിദ് പി.വി.ഷാഹുൽ ഹമീദിന്റെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി ബി.സി.അബ്ദുറഹിമാൻ നിക്കാഹിനു കാർമികത്വം വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നഖ്ശബന്ദിയ്യ കിഴിശ്ശേരി ശാഖാ പ്രസിഡന്റ് കെ.സി.ഹസ്സൻ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, പി.ടി.എ.റഹീം, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, നഖ്ശബന്ദിയ്യ കിഴിശ്ശേരി ശാഖാ സെക്രട്ടറി സി.കബീർ, കൺവീനർ സി.ആമദ്, നർത്തകി ദിൽഷ പ്രസന്നൻ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീർ തുടങ്ങിയവർ പ്രസംഗിച്ചു.നഖ്ശബന്ദിയ ത്വരീഖത്തിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊന്നാമത്തെ സമൂഹവിവാഹമായിരുന്നു ഇന്നലെ. നഖ്ശബന്ദിയ്യ ത്വരീഖത്ത് ഗുരു പുത്തൻവീട്ടിൽ ഹസ്സൻ തങ്ങൾ 1988ൽ വയനാട് പുത്തൻകുന്നിലാണ് പ്രസ്ഥാനത്തിന്റെ ആദ്യ സമൂഹവിവാഹത്തിനു തുടക്കം കുറിച്ചത്.

38 പേർ സമൂഹവിവാഹങ്ങളിൽ വിവാഹിതരായവരുടെ മക്കൾ
ഇന്നലെ വിവാഹിതരായ 104 പേരിൽ 38 പേർ മുൻപു സമൂഹവിവാഹങ്ങളിൽ വിവാഹിതരായവരുടെ മക്കളാണെന്ന പ്രത്യേകതയുമുണ്ട്. വധൂവരൻമാർക്കു വിവാഹവസ്ത്രങ്ങളും പാരിതോഷികങ്ങളും സമ്മാനമായി നൽകിയതു മുൻപു സമൂഹവിവാഹങ്ങളിൽ വിവാഹിതരായ ദമ്പതിമാരാണ്. കിഴിശ്ശേരി അങ്ങാടിക്കു സമീപം വിപുലമായ സൗകര്യങ്ങളോടെയായിരുന്നു സമൂഹവിവാഹത്തിനു വേദിയൊരുക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6