Skip to content

chithrodayamflashnews.com

November 28, 2026 1:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മഹാരാഷ്‌ട്രയില്‍ ബിജെപി മുഖ്യമന്ത്രി; പിന്തുണച്ച് ഏക്നാഥ് ഷിന്‍ഡെ; ‘ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കി ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചു’

മഹാരാഷ്‌ട്രയില്‍ ബിജെപി മുഖ്യമന്ത്രി; പിന്തുണച്ച് ഏക്നാഥ് ഷിന്‍ഡെ; ‘ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കി ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചു’

മഹാരാഷ്‌ട്രയില്‍ ബിജെപി മുഖ്യമന്ത്രിയെ പിന്തുണച്ച് ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെ. ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കുക എന്ന ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചുവെന്നും അതില്‍ താന്‍ തൃപ്തനാണെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു.

ഇതോടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദം ബിജെപിക്കാണെന്ന കാര്യം ഉറപ്പായി. ആരാണ് മുഖ്യമന്ത്രി എന്ന കാര്യം ഇനിയും പ്രഖ്യാപിക്കേണ്ടതായുണ്ട്.തന്നെ മുഖ്യമന്ത്രിയാക്കിയതില്‍ മോദിയോട് നന്ദിയുണ്ടെന്നും ഏക് നാഥ് ഷിന്‍ഡെ പറ‍ഞ്ഞു. അങ്ങിനെ മഹാരാഷ്‌ട്രയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. 2014ലാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
അതേ സമയം, ഏക്നാഥ് ഷിന്‍ഡെ പക്ഷത്തെ എംപിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയാണ്. ഏക് നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ എംപിമാരുടെ ഇടയില്‍ നിന്നും പ്രതിഷേധനീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേ സമയം ഉദ്ധവ് താക്കറെയും ശരത് പവാറും ഏക് നാഥ് ഷിന്‍ഡെ ക്യാമ്പിനെ പരമാവധി പ്രകോപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അത് ഫലവത്തായേക്കില്ല. കാരണം അജിത് പവാറിന്റെ പിന്തുണ ലഭിച്ചാല്‍ തന്നെ മഹാരാഷ്‌ട്ര ഭരിയ്‌ക്കാനുള്ള ഭൂരിപക്ഷം ബിജെപിയ്‌ക്ക് ഉണ്ട്. അജിത് പവാറാകട്ടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി കഴിഞ്ഞ ദിവസം ആവശ്യമുയര്‍ത്തിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6