Skip to content

chithrodayamflashnews.com

November 28, 2026 1:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രിയങ്കയുടെ കസവു സാരിയിൽ ഉണർന്ന് കൈത്തറി മേഖല

പ്രിയങ്കയുടെ കസവു സാരിയിൽ ഉണർന്ന് കൈത്തറി മേഖല

പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞക്കായി ന്യൂഡൽഹിയിലെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവരുടെ വേറിട്ട വേഷത്തിലായിരുന്നു. ആ പ്ര​ത്യേക ദിവസത്തിൽ കേരള കസവു സാരി തെരഞ്ഞെടുത്ത അവർ ഒരു വേഷം എന്നതിലുപരി രാജ്യത്തുടനീളമുള്ള കാഴ്ചക്കാരിലേക്ക് കേരളത്തി​ന്‍റെ സംസ്കാരം ഉയർത്തിക്കാണിക്കുകയായിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എം.പിക്ക് കേരളവുമായുള്ള ആത്മബന്ധത്തി​ന്‍റെ അടയാളം കൂടിയായി അത്.സ്വർണ നിറം കൊണ്ട് കരയിട്ട കസവുസാരിയായിരുന്നു അവർ ധരിച്ചത്. ദേശീയ തലത്തിലുള്ള ഈ ‘പരിചയപ്പെടുത്ത’ൽ കേരളത്തിലെയടക്കം പരമ്പരാഗത കൈത്തറി മേഖലക്ക് മുതൽക്കൂട്ടായേക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.
പ്രിയങ്കയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും കേരള സാരി ഉടുക്കുമായിരുന്നു. ഇന്ദിരക്കും സോണിയക്കും കേരളത്തിൽനിന്നുള്ള എം.പിമാർ പലതവണ കസവു സാരികൾ സമ്മാനിച്ചിട്ടുണ്ട്. രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ പരമ്പരാഗത കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന് ഊർജം പകരുന്നതാണ് പ്രിയങ്കയുടെ കസവു സാരിയിലുള്ള ‘മേക്കോവർ’.പല വിധത്തിലുള്ള പ്രതിസന്ധികൾ ആണ് പരമ്പരാഗത കൈത്തറി വ്യവസായം നേരിടുന്നത്. നെയ്ത്തുകാരുടെ കുറഞ്ഞ വേതനം മുതൽ ഇടനിലക്കാരുടെ ചൂഷണം വരെ നീളുന്നു അത്.

നൂലി​ന്‍റെ ക്ഷാമവും അസംസ്കൃത വസ്തുക്കളായ നിറക്കൂട്ടി​ന്‍റേതടക്കം വില ഉയർന്നതും കൈത്തറി മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു.
സംസ്ഥാനത്ത് ചുരുങ്ങിയ തോതിൽ മാത്രമേ നൂൽ ഉൽപാദനമുള്ളു. മില്ലുകളിൽ പലതും പൂട്ടിപ്പോയി. ശേഷിക്കുന്ന 17 മില്ലുകളിൽ ഒമ്പതെണ്ണം സഹകരണ മേഖലയിലും എട്ടെണം ഹാൻഡ് ലൂം കോർപറേഷ​ന്‍റെ കീഴിലുമാണ്. അവയിൽ ഉൽപാദിപ്പിക്കുന്നവ സംസ്ഥാനത്തി​ന്‍റെ ആവശ്യത്തിന് തികയുന്നുമില്ല. കൈത്തറി മേഖലക്ക് നൽകി വരുന്ന റിബേറ്റും നൂൽ സബ്സിഡിയും നേരത്തെ തന്നെ കേന്ദ്രം നിർത്തലാക്കിയിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6