Skip to content

chithrodayamflashnews.com

November 28, 2026 1:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പതിനേഴുകാരിയുടെ മരണം; പ്ലസ്‌ടു വിദ്യാർഥി അറസ്‌റ്റിൽ

പതിനേഴുകാരിയുടെ മരണം; പ്ലസ്‌ടു വിദ്യാർഥി അറസ്‌റ്റിൽ

അടൂർ : പ്ലസ്‌ടു വിദ്യാർഥിനിയുടെ മരണത്തിൽ വിദ്യാർഥി അറസ്റ്റിൽ. വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനേഴുകാരി അഞ്ചു മാസം ഗർഭിണിയാണെന്നുള്ള കണ്ടെത്തലിനെത്തുടർന്നാണ് ഹയർസെക്കൻഡറി വിദ്യാർഥി അറസ്റ്റിലായത്. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ അഖിൽ (18) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഇയാൾക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗർഭം ധരിച്ചുവെന്നത് ശാസ്ത്രീയമായി തെളിയിക്കേണ്ടതിനാൽ അറസ്റ്റിലായ വിദ്യാർഥിയുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ സാമ്പിളുകൾ നേരത്തെ തന്നെ ശേഖരിച്ച് സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാർഥിയെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ കുറ്റസമ്മത മൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പനിയ്ക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. തുടർന്ന് കുട്ടി മരിച്ചതിലെ ദുരൂഹത നീക്കാൻ നടത്തിയ മൃതദേഹപരിശോധനയിൽ അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് ഇതിലേക്ക് പോക്സോ വകുപ്പ് കൂടി ചേർത്തു. കഴിഞ്ഞ ദിവസം വിദ്യാർഥിനിയുടെ ബാഗിൽ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. താൻ ഗർഭിണിയാണെന്നുള്ള വിവരം കുട്ടിക്ക് അറിയാമായിരുന്നു എന്ന് കത്തിൽ സൂചന നൽകുന്നുണ്ട്. ഇതോടെ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നുള്ള സംശയം ബലപ്പെട്ടു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6