Skip to content

chithrodayamflashnews.com

November 28, 2026 1:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

യൂട്യൂബർ തൊപ്പിക്കും കൂട്ടാളികൾക്കും അന്താരാഷ്‌ട്ര ഹവാല ഇടപാട്? റഷ്യയിൽ നിന്നടക്കം കോടിക്കണക്കിന് രൂപ എത്തി; വളപട്ടണത്തും അന്വേഷണം

യൂട്യൂബർ തൊപ്പിക്കും കൂട്ടാളികൾക്കും അന്താരാഷ്‌ട്ര ഹവാല ഇടപാട്? റഷ്യയിൽ നിന്നടക്കം കോടിക്കണക്കിന് രൂപ എത്തി; വളപട്ടണത്തും അന്വേഷണം

കണ്ണൂർ: യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസ് അന്വേഷണം ഹവാല ഇടപാടിലേക്കും. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് രാസലഹരി വാങ്ങിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
റഷ്യയിൽ നിന്നടക്കം എല്ലാ മാസവും ഒരു കോടിയിലധികം രൂപ  ഇവരിലേക്ക് എത്തിയിരുന്നു. ഈ പണം ഹവാല ഇടപാടിലൂടെ കണ്ണൂർ വളപട്ടണത്ത് മാറിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കണ്ണൂർ സ്വദേശിയായ തൊപ്പി എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.  വളപട്ടണം സ്വദേശിയും ബിസിനസുകാരനുമായ മുനാവർ എന്ന മുനീറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ബിറ്റ്കോയിൻ ഇടപാടുകളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. തൊപ്പിയുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും പോലീസ് വിശദമായി പരിശോധിക്കും.
ഒരാഴ്ച മുൻപ് യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ എറണാകുളം തമ്മനത്തെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തിരുന്നു. നിഹാദിന്റെ ഡ്രൈവറായ ജാബിറിനെ രാസലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടികൂടിയിരുന്നു.  ഇതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ പോയി. നിലവിൽ പൊലീസ് ചോദ്യം ചെയ്യലിനെതിരെ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പാൾ സെഷൻസ് കോടതിയെ സമീപ്പിച്ചിരിക്കുകയാണ് തൊപ്പി. ജാബിറിനെ കൂടാതെ കൊല്ലം സ്വദേശികളായ മുഹസീബ്,മുഹമ്മദ് സുഹൈൽ എന്നിവരും പിടിയിലായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6