2023 | മാർച്ച് 01|ബുധൻ |
കോട്ടക്കലില്‍ കിണര്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളികളിലൊരാള്‍ മരിച്ചു.എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് 40 അടിയോളം ആഴമുള്ള കിണറില്‍ ജോലി ചെയ്യുകയായിരുന്ന അഹദിനും അലി അക്ബറിനും മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അഹദിനെ രക്ഷപ്പെടുത്തി.ഒമ്പതരയോടെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി. എന്നാല്‍ മണ്ണ് വീണ്ടും ഇടിയുന്നത് പലപ്പോഴും രക്ഷപ്രവര്‍ത്തനത്തിന് തടസ്സമായി. ഉദ്യോഗസ്ഥരും നാട്ടുകാരും പല തവണ കിണറില്‍ ഇറങ്ങി. ഒന്നരയോടെയാണ് അഹദിനെ പുറത്തെത്തിച്ചത്. കാലിന് പൊട്ടലുള്ള ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പൂര്‍ണ്ണമായും മണ്ണിന് അടിയിലായ നിലയിലായിരുന്നു അലി അക്ബര്‍. മണ്ണ് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെത്തിക്കാനായത്.
No Comment.