Skip to content

chithrodayamflashnews.com

November 29, 2026 8:47 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോട്ടക്കലില്‍ കിണര്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളികളിലൊരാള്‍ മരിച്ചു.

2023 | മാർച്ച്‌ 01|ബുധൻ |

കോട്ടക്കലില്‍ കിണര്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളികളിലൊരാള്‍ മരിച്ചു.എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് 40 അടിയോളം ആഴമുള്ള കിണറില്‍ ജോലി ചെയ്യുകയായിരുന്ന അഹദിനും അലി അക്ബറിനും മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അഹദിനെ രക്ഷപ്പെടുത്തി.ഒമ്പതരയോടെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി. എന്നാല്‍ മണ്ണ് വീണ്ടും ഇടിയുന്നത് പലപ്പോഴും രക്ഷപ്രവര്‍ത്തനത്തിന് തടസ്സമായി. ഉദ്യോഗസ്ഥരും നാട്ടുകാരും പല തവണ കിണറില്‍ ഇറങ്ങി. ഒന്നരയോടെയാണ് അഹദിനെ പുറത്തെത്തിച്ചത്. കാലിന് പൊട്ടലുള്ള ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പൂര്‍ണ്ണമായും മണ്ണിന് അടിയിലായ നിലയിലായിരുന്നു അലി അക്ബര്‍. മണ്ണ് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെത്തിക്കാനായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6