Skip to content

chithrodayamflashnews.com

November 29, 2026 8:36 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രാഥമികാന്വേഷണം തുടങ്ങി; സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രാഥമികാന്വേഷണം തുടങ്ങി; സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ

തിരുവനന്തപുരം/കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതിൽ ,അധ്യാപകർക്കോ, ചുമതലയിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കോ, ഓൺലൈൻ ആപ്പുകൾക്കോ ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. കണക്ക് ഉൾപ്പടെയുള്ള ചില വിഷയങ്ങളിലെ ചോദ്യങ്ങളാണ് ചോർന്നത്. അന്വേഷണത്തിൻറെ ഭാഗമായി എം.എസ് സൊല്യൂഷൻസ് എന്ന യുട്യൂബ് ചാനലിന്റെ മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ചോദ്യപേപ്പർ ചോർച്ച ചർച്ചചെയ്യാൻ വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. പരീക്ഷയിൽ ചോദ്യങ്ങൾ ചോരാൻ ഇടയായ സാഹചര്യം വിലയിരുത്തുമെന്നാണ് തീരുമാനം. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾക്കും തീരുമാനം ഉണ്ടാകും. പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമം ആക്കാൻ ഉള്ള നടപടിയും യോഗത്തിൽ തീരുമാനിക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ഓൺലൈൻ ക്ലാസ്സുകളിൽ എം എസ് സൊല്യൂഷൻസ് അശ്ലീല പരാമർശങ്ങൾ ഉപയോഗിച്ചത് സംബന്ധിച്ച പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യു ട്യൂബ് ചാനലിൻറെ വീഡിയോ പരിശോധിച്ച ശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴി എടുക്കുക. എ ഐ വൈ എഫ് ആണ് അശ്ലീല ഉള്ളടക്കം സംബന്ധിച്ച പരാതിയാണ് പോലീസിന് നൽകിയത്. എന്നാൽ യു ട്യൂബ് ചാനലിൻറെ പ്രവർത്തനം നിർത്തുന്നതായി എം എസ് സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബ് തന്റെ യു ട്യൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6