Skip to content

chithrodayamflashnews.com

November 29, 2026 10:33 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോടികൾ ഒഴുകുന്ന ഡൽഹിയിൽ ഇനിയുള്ള നാളുകൾ നിര്‍ണ്ണായകം

കോടികൾ ഒഴുകുന്ന ഡൽഹിയിൽ ഇനിയുള്ള നാളുകൾ നിര്‍ണ്ണായകം

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കാരത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന മോദി സര്‍ക്കാരിന്റെ വലയിൽ ഇന്ത്യ മുന്നണിയിലെ പ്രമുഖര്‍ വീഴുമോ? ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ്.

നിലവിലെ സാഹചര്യത്തിൽ ഒന്നും തറപ്പിച്ച് പറയാൻ സാധിക്കില്ലെങ്കിലും അതെ എന്ന് തന്നെയാകും അധികം വൈകാതെ ലഭിക്കുന്ന ഉത്തരം. എൻ.സി.പി. നേതാവ് സുപ്രിയ സുളെ ഉൾപ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ചില കൃത്യമായ സൂചനകൾ നൽകിയിരുന്നു. പ്രസ്തുത ബിൽ ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് വിട്ടശേഷം ചര്‍ച്ചകൾ നടക്കട്ടെ എന്നും അതിനുശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നുമാണ് അവര്‍ പറഞ്ഞത്.
ഇന്ത്യ മുന്നണിയുടെ തലപ്പത്ത് നിന്നും രാഹുൽഗാന്ധിയെ മാറ്റണമെന്ന ആവശ്യത്തെ ഇതുമായി ചേര്‍ത്തുവായിച്ചാൽ പലതും ബോദ്ധ്യമാകും എന്നാണ് ദേശീയരാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പായാൽ ദേശീയ തലത്തിൽ പലര്‍ക്കും താത്ക്കാലികമായെങ്കിലും കൂടുതൽക്കാലം ഭരിക്കാൻ സാധിച്ചേക്കും. അതൊരുപക്ഷേ, അവരുടെ തുടര്‍വിജയത്തിലേക്കും നയിച്ചേക്കാം. ഈ സാഹചര്യത്തിൽ ബിൽ തങ്ങൾക്ക് എങ്ങിനെ പ്രയോജനപ്പെടും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബംഗാളിൽ മമതാബാനര്‍ജിക്കും ഇതുമായി ബന്ധപ്പെട്ട് ചില താത്പര്യങ്ങൾ ഉണ്ട്.

ചെറുകക്ഷികളെ തങ്ങൾക്കൊപ്പം നിര്‍ത്താൻ വേണ്ടി ചില വൺടൈം സെറ്റിൽമെന്റ് ഫോര്‍മുലകളും ബി.ജെ.പി. പരീക്ഷിച്ചേക്കുമെന്നറിയുന്നു. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഡെൽഹി കേന്ദ്രീകരിച്ച് വൻ രാഷ്ട്രീയഉപചാപങ്ങൾ നടന്നേക്കുമെന്നാണ് സൂചന.
വ്യക്തിപരമായി ചിന്തിച്ചാൽ തങ്ങൾക്ക് ഇതിൽ ചില നേട്ടങ്ങളുണ്ടായേക്കുമെന്നാണ് കേരളമുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കരുതുന്നതത്രേ. എന്നാൽ ദേശീയ തലത്തിൽ എൻ.ഡി.എയെ എതിര്‍ക്കുന്ന സാഹചര്യത്തിൽ അവര്‍ക്ക് പരസ്യമായി മോദിക്ക് അനുകൂലമായ ഒരു നിലപാട് കൈക്കൊള്ളാൻ സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ വന്നുഭവിച്ചേക്കാവുന്ന മാറ്റങ്ങളുടെ ചുവടുപിടിച്ച് സ്വന്തം കാര്യം നേടിയെടുക്കാൻ ആവത് ചെയ്യണമെന്ന നിലപാടിലാണ് ഇരുകൂട്ടരും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6