കോടികൾ ഒഴുകുന്ന ഡൽഹിയിൽ ഇനിയുള്ള നാളുകൾ നിര്‍ണ്ണായകം
ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കാരത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന മോദി സര്‍ക്കാരിന്റെ വലയിൽ ഇന്ത്യ മുന്നണിയിലെ പ്രമുഖര്‍ വീഴുമോ? ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ്.
നിലവിലെ സാഹചര്യത്തിൽ ഒന്നും തറപ്പിച്ച് പറയാൻ സാധിക്കില്ലെങ്കിലും അതെ എന്ന് തന്നെയാകും അധികം വൈകാതെ ലഭിക്കുന്ന ഉത്തരം. എൻ.സി.പി. നേതാവ് സുപ്രിയ സുളെ ഉൾപ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ചില കൃത്യമായ സൂചനകൾ നൽകിയിരുന്നു. പ്രസ്തുത ബിൽ ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് വിട്ടശേഷം ചര്‍ച്ചകൾ നടക്കട്ടെ എന്നും അതിനുശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നുമാണ് അവര്‍ പറഞ്ഞത്.
ഇന്ത്യ മുന്നണിയുടെ തലപ്പത്ത് നിന്നും രാഹുൽഗാന്ധിയെ മാറ്റണമെന്ന ആവശ്യത്തെ ഇതുമായി ചേര്‍ത്തുവായിച്ചാൽ പലതും ബോദ്ധ്യമാകും എന്നാണ് ദേശീയരാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പായാൽ ദേശീയ തലത്തിൽ പലര്‍ക്കും താത്ക്കാലികമായെങ്കിലും കൂടുതൽക്കാലം ഭരിക്കാൻ സാധിച്ചേക്കും. അതൊരുപക്ഷേ, അവരുടെ തുടര്വിജയത്തിലേക്കും നയിച്ചേക്കാം. ഈ സാഹചര്യത്തിൽ ബിൽ തങ്ങൾക്ക് എങ്ങിനെ പ്രയോജനപ്പെടും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബംഗാളിൽ മമതാബാനര്‍ജിക്കും ഇതുമായി ബന്ധപ്പെട്ട് ചില താത്പര്യങ്ങൾ ഉണ്ട്.
ചെറുകക്ഷികളെ തങ്ങൾക്കൊപ്പം നിര്‍ത്താൻ വേണ്ടി ചില വൺടൈം സെറ്റിൽമെന്റ് ഫോര്‍മുലകളും ബി.ജെ.പി. പരീക്ഷിച്ചേക്കുമെന്നറിയുന്നു. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഡെൽഹി കേന്ദ്രീകരിച്ച് വൻ രാഷ്ട്രീയഉപചാപങ്ങൾ നടന്നേക്കുമെന്നാണ് സൂചന.
വ്യക്തിപരമായി ചിന്തിച്ചാൽ തങ്ങൾക്ക് ഇതിൽ ചില നേട്ടങ്ങളുണ്ടായേക്കുമെന്നാണ് കേരളമുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കരുതുന്നതത്രേ. എന്നാൽ ദേശീയ തലത്തിൽ എൻ.ഡി.എയെ എതിര്‍ക്കുന്ന സാഹചര്യത്തിൽ അവര്‍ക്ക് പരസ്യമായി മോദിക്ക് അനുകൂലമായ ഒരു നിലപാട് കൈക്കൊള്ളാൻ സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ വന്നുഭവിച്ചേക്കാവുന്ന മാറ്റങ്ങളുടെ ചുവടുപിടിച്ച് സ്വന്തം കാര്യം നേടിയെടുക്കാൻ ആവത് ചെയ്യണമെന്ന നിലപാടിലാണ് ഇരുകൂട്ടരും
No Comment.