Skip to content

chithrodayamflashnews.com

November 28, 2026 1:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കെഎഎസ് ഉദ്യോഗസ്ഥർ നവീകരണത്തിന് ചാലുകീറേണ്ടവർ; അടുത്ത ബാച്ച് ഉടനെന്നും മുഖ്യമന്ത്രി

കെഎഎസ് ഉദ്യോഗസ്ഥർ നവീകരണത്തിന് ചാലുകീറേണ്ടവർ; അടുത്ത ബാച്ച് ഉടനെന്നും മുഖ്യമന്ത്രി

നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും നിലവിലെ സമ്പ്രദായങ്ങൾ അതേപടി പിന്തുടരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫീസേഴ്‌സ് അസോസിയേഷൻ ഒന്നാം വാർഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ഡിസംബർ 29നാണ് സംസ്ഥാനത്ത് കെഎഎസ് ചട്ടം പുറപ്പെടുവിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒന്നര വർഷത്തിന് ശേഷം ചില കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനായി. പല കോണുകളിൽ നിന്നും പോസിറ്റീവ് റിസൾട്ട് ലഭിച്ചു. എങ്കിലും ഇനിയും മുന്നേറാൻ ഉണ്ട്. ഇക്കാര്യം ഓർമയിൽ വേണം.

അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടൻ ഉണ്ടാകും.കെഎഎസിലെ എല്ലാ ഉദ്യോഗസ്ഥരും പുതിയ ബാച്ചുകൾക്ക് മാതൃകയാകണം. അതിനൊത്ത് പ്രവർത്തിക്കണം. ഓരോ ചുമതലയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉത്തരവാദിത്വപൂർണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണ്. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവി ആകരുത്. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡം. ഫയലുകളിൽ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6