Skip to content

chithrodayamflashnews.com

November 28, 2026 1:05 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല

സംസ്ഥാനത്ത് ​ഗുണ്ടാ സംഘങ്ങളും കുറ്റകൃത്യങ്ങളും പെരുകുമ്പോഴും പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുകാരുടെ എണ്ണം വളരെ പരിമിതമെന്ന് റിപ്പോർട്ട്. പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഓരോ സ്റ്റേഷനിലും 100 പൊലീസുകാർവരെ വേണമെന്നാണ് കണക്ക്.

എന്നാൽ, വെറും അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നൂറിൽ കൂടുതൽ പൊലീസുകാരുള്ളത്.245 പൊലീസ് സ്റ്റേഷനുകളിൽ അംഗസംഖ്യ പരമാവധി 40 വരെയാണ്. അതിൽത്തനെ 41 സ്റ്റേഷനുകളിൽ 19-നും 30-നുമിടയിലാണ് പൊലീസുകാരുടെ എണ്ണം. 204 സ്റ്റേഷനുകളിലാണ് 40 പൊലീസുകാരുള്ളത്. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം സേനയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർധിച്ചിട്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണമുയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിമർശനം. ഉദ്യോഗസ്ഥ പുനർവിന്യാസം കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6