വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി അച്ഛനും മകനും പിടിയിൽ; പിടിച്ചെടുത്തത് പാകം ചെയ്തതും അല്ലാത്തതുമായ 12.5 കിലോയിലധികം മാംസം
മലപ്പുറം: വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി അച്ഛനും മകനും പിടിയിൽ. സ്ഥലത്ത് സ്ഥിരമായി നായാട്ട് നടക്കുന്നുണ്ടെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്. വെണ്ടേക്കുംപൊട്ടി സ്വദേശി ജോൺസണെയും മൂത്ത മകൻ ജിബി ജോണിനെയും ഫ്ളയിങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
ജോൺസൺ എന്നയാളുടെ വീട്ടിൽ നിന്നും പാകം ചെയ്തതും അല്ലാത്തതുമായ 12.5 കിലോയിലധികം ഭാരം വരുന്ന വന്യമൃഗങ്ങളുടെ മാംസമാണ് കണ്ടെത്തിയത്. ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും വീട്ടിൽ നിന്ന് കണ്ടെടുത്തു. ജോൺസന്റെ മറ്റൊരു മകനായ സിജോ ജോണിനു വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാണ്. കേസ് തുടരന്വേഷണത്തിനായി വഴിക്കടവ് റെയ്ഞ്ചിന് കൈമാറും.
No Comment.