Skip to content

chithrodayamflashnews.com

November 29, 2026 6:08 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

തിരുവനന്തപുരം കിളിമാനൂരിൽ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊന്നു

2023 | മാർച്ച്‌ 02|വ്യാഴം |

തിരുവനന്തപുരം കിളിമാനൂരിൽ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊന്നു. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജനാണ്(60) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കൊല നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ്(28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്

സംഭവസമയത്ത് രാജനും രാജേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്റെ ഭാര്യ ബന്ധുവീട്ടിൽ പോയതായിരുന്നു. മദ്യപിച്ചെത്തിയ രാജേഷ് അച്ഛനുമായി വഴക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിവരം അയൽവാസികളെ വിളിച്ചറിയിച്ച ശേഷം ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു

രാജേഷ് മദ്യലഹരിയിൽ ആയതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല. എന്നാൽ അച്ഛനും മകനും വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യ വിളിച്ചറിയിച്ചു. ചിറയിൻകീഴിൽ നിന്നും ഇവർ കിളിമാനൂരിലെ വീട്ടിലെത്തിയപ്പോഴാണ് രാജൻ മരിച്ചു കിടക്കുന്നത് കാണുന്നത്. രാജേഷിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6