പുതുവർഷആശംസകളുമായിമുഖ്യമന്ത്രി
പുതുവർഷആശംസകളുമായിമുഖ്യമന്ത്രി പിണറായി വിജയൻ. പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണിത്. ജാതി-മത-വര്‍ഗ്ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ഈ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി ഈ വർഷത്തിലെ ഓരോ ദിവസവും പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് എല്ലാവർക്കും പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി ജാതി-മത രാഷ്ട്രീയ ഭേദമന്യേ നമുക്ക് കൈകോര്‍ത്ത് മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താലും സമൃദ്ധിയാലും നന്മകൊണ്ടും പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
No Comment.