Skip to content

chithrodayamflashnews.com

November 29, 2026 6:17 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

പാചക വില വർദ്ധനയിൽ വ്യാപക പ്രതിഷേധം; അടുക്കള പൂട്ടി ജനം സമരത്തിലേക്ക്

2023 | മാർച്ച്‌ 02|വ്യാഴം |

ജനത്തിന്റെ നടുവൊടുക്കുന്ന പാചകവാതകവിലവർദ്ധനവിനെതിരെ നാടെങ്ങും വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഹോട്ടൽ ഉടമാസംഘടനകളും പ്രതിഷേധവുമായി നിരത്തിലിറങ്ങി. എസ്.എഫ്.ഐ ഗ്യാസ് സിലിണ്ടർ റോഡിലൂടെ ഉരുട്ടി പ്രതിഷേധിച്ചപ്പോൾ ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

വരും ദിവസങ്ങളിൽ അടുക്കളപൂട്ടിയിട്ടുള്ള സമരത്തിലേക്ക് നാടുനീങ്ങുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് മാർച്ച് ഒന്നു മുതൽ കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന് ജനം 1110 രൂപ നൽകണം. ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുകയാണ്. ഇതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിന്റെ വിലയും കൂട്ടിയിരിക്കുന്നത്. ഗാർഹിക സിലിണ്ടറിനൊപ്പം വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയിരിക്കുന്നത്. ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ വില വർദ്ധന രൂക്ഷമായി ബാധിക്കും. വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതോടെ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാതെ പിടച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. മിൽമ പാൽ ലിറ്ററിന് 6 രൂപ കൂട്ടിയതോടെ ചായയുടെ വില 10ൽ നിന്ന് 12, 15 ആയി ഉയർന്നു. ഇന്ധന സെസ് ഉയർത്തിയതും ഭക്ഷണസാധനങ്ങൾക്ക് വില ഉയരാൻ കാരണമായി. ചെറുകടികൾക്ക് 10, 12, 15 എന്നിങ്ങനെയാണ് വില ഈടാക്കുന്നുത്. എവിടേയും ഏകീകകരിച്ച് വിലനിലവാരമില്ല. സാധാരണ ഹോട്ടലുകളിൽ പോലും ഊണിന് 50 മുതൽ 70 വരെയാണ് വില. അതിനിടെയാണ് പാചകവാതകത്തിന്റെ വില കൂടി ഉയർത്തിയിരിക്കുന്നത്. ഇത് ഭക്ഷണ സാധനങ്ങൾക്ക് വലിയ വിലവർദ്ധനവിന് ഇടയാക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6