നവഭാവന ചാരിറ്റബിൾട്രസ്റ്റിന്റെ “നവഭാവനപുരസ്‌കാരം”ദീപ്തി സൈരന്ധ്രിയുടെ”ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവർ”എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”ദീപ്തി സൈരന്ധ്രിയുടെ
ഉച്ചകപ്പലിൽ ഇറങ്ങിപ്പോയവർ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.
2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.
എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ജനനം. ആലുവ യു. സി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
സംസ്ഥാന തല, ജില്ലാ തല സ്കൂൾ യുവജനോത്സവങ്ങളിൽ കവിതാ -കഥാ രചനാ മത്സരങ്ങൾക്ക് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കോളേജ് അധ്യാപികയായും അഗസ്ത്യ ആരോഗ്യം മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് .
നിലവിൽ ബി. എഡ് വിദ്യാർത്ഥി. ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ ആദ്യ കവിതാ സമാഹാരം. 2024 -ലെ തിരുനെല്ലൂർ കരുണാകരൻ ജന്മശതാബ്ദി കവിതാ പുരസ്‌കാരം (കോളേജ് വിഭാഗം )ലഭിച്ചു.
No Comment.