Skip to content

chithrodayamflashnews.com

November 29, 2026 9:47 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” സുദേവൻ അമ്പാട്ടിന്റെ “വൃക്ഷഹൃദയം”എന്ന നോവലിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” സുദേവൻ അമ്പാട്ടിന്റെ “വൃക്ഷഹൃദയം”എന്ന നോവലിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “സുദേവൻ അമ്പാട്ടിന്റെ വൃക്ഷഹൃദയം എന്ന നോവലിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് കൂവേരി എന്ന ഗ്രാമത്തിൽ ജനനം. അമ്മ ദേവകി അമ്പാട്ട് , അച്ഛൻ കെ. പി. കുഞ്ഞിരാമൻ. ആദ്യ തൊഴിൽ കരിങ്കൽ ക്വാറിയിൽ. ശേഷം ദീർഘകാലം ഫിലിം റെപ്രസന്റീവായി കേരളത്തിലുടനീളം പ്രവർത്തിച്ചു. ചെറുപ്പത്തിലെ ഗ്രന്ഥശാലകളുമായുള്ള ബന്ധം സ്വാഭാവികമായും എഴുത്തിന്റെ ലോകത്തിലെത്തിച്ചു.
കവിതകളെഴുതി തുടക്കം. നവമാധ്യമങ്ങളിലും, ആനുകാലികങ്ങളിലും എഴുതിയിട്ടുണ്ട്. ചപ്പാരപ്പടവ ഹൈസ്കൂൾ
പൂർവ വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ മത്സരത്തിൽ ആദ്യ വിജയം. അതുപോലെ നവ മാധ്യമങ്ങളിലെ സാഹിത്യ കൂട്ടായ്മകളിൽ നടക്കുന്ന കവിതാ മത്സരങ്ങളിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗ്രാമ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ആദ്യ നോവൽ വൃക്ഷ ഹൃദയം, 2023 ൽ കൂവേരി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ വച്ച് പ്രകാശനം ചെയ്തു. നിലവിൽ പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ ഷീമ. എം. മക്കൾ. തുഷാർ ദേവ്. സഹസ്ര ദേവ്. രണ്ടു പേരും വിദ്യാർത്ഥികൾ.

1 Comments
Dr Jayakrishnan January 7, 2025
| |

അഭിനന്ദനങ്ങൾ

Whatsapp Image 2024 04 01 At 18.33.29 B82062e6