Skip to content

chithrodayamflashnews.com

November 28, 2026 12:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബിജെപി പ്രവർത്തകൻ റിമാൻഡിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബിജെപി പ്രവർത്തകൻ റിമാൻഡിൽ

കുമാരനല്ലൂർ (കോട്ടയം)> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ ബിജെപിയുടെ സജീവപ്രവർത്തകനും ബാലഗോകുലം കുമാരനല്ലൂർ മേഖല കമ്മിറ്റിയംഗവുമായ യുവാവിനെ റിമാൻഡ്‌ചെയ്‌തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. കുമാരനല്ലൂർ മങ്ങാട്ട്പറമ്പിൽ യദുകൃഷ്‌ണ(21)നെ ഗാന്ധിനഗർ പൊലീസ് റിമാൻഡ്‌ചെയ്‌തു. കഴിഞ്ഞ ജൂലൈ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. ബാലഗോകുലത്തിൻ്റെ പരിപാടിക്ക് ശേഷം കുമാരനല്ലൂർ അമ്പലത്തിൻ്റെ വടക്കേനട ഭാഗത്തുനിന്ന് പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടി പഠനാവശ്യത്തിനായി ബംഗളൂരുവിലേക്ക് പോയി. കഴിഞ്ഞമാസം അവിടെവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിലെ പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിഞ്ഞു. തുടർന്ന് അച്ഛനമ്മമാരും അധ്യാപകരുംചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6